കാലിഫോർണിയ: മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പോപ്പ് സൂപ്പർതാരം കാറ്റി പെറിയും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾക്ക് സ്ഥിരീകരണം. ആഡംബര നൗകയിൽ ട്രൂഡോയും കാറ്റി പെറിയും പരസ്പരം ചുംബിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
കാലിഫോർണിയയിലെ സാന്റാ ബാർബറയിലുള്ള കാറ്റി പെറിയുടെ ആഡംബര നൗകയുടെ മുകളിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ട്രൂഡോ കാറ്റി പെറിയുമായി അകന്നു എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഇരുവരും ഒരുമിച്ച് പൊതുവേദിയിൽ എത്തുന്നത്.
കഴിഞ്ഞ ജൂലൈയിൽ മോൺട്രിയലിൽ നടന്ന ഒരു അത്താഴ വിരുന്നിനിടെയാണ് ഇരുവരെയും ആദ്യമായി ഒരുമിച്ച് കണ്ടത്. കാനഡയിൽ നടന്ന കാറ്റി പെറിയുടെ ‘ലൈഫ് ടൈംസ് ടൂർ സ്റ്റോപ്പിലും’ ട്രൂഡോ പങ്കെടുത്തിരുന്നു.
18 വർഷത്തെ ദാമ്പത്യജീവിതത്തിനുശേഷം, 2023 ഓഗസ്റ്റിലാണ് ട്രൂഡോ ഭാര്യ സോഫി ഗ്രിഗോയറിൽ നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. അതേസമയം, ഏഴ് വർഷത്തെ ദാമ്പത്യബന്ധത്തിന് ശേഷം 2025 ജൂണിലാണ് കാറ്റി പെറി നടൻ ഓർലാൻഡോ ബ്ലൂമുമായുള്ള ബന്ധം അവസാനിപ്പിച്ചത്. അവർക്ക് ഒരു മകളുണ്ട്.





