Saturday, May 2, 2026
spot_imgspot_img

Top 5 This Week

spot_img

Related Posts

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, വെള്ളപ്പൊക്ക മുന്നറിയിപ്പ്; ബി.സിയിലെ ജനങ്ങൾക്ക് ജാഗ്രത നിർദേശം

ബ്രിട്ടീഷ് കൊളംബിയ: ഈ ആഴ്ച ബ്രിട്ടീഷ് കൊളംബിയയുടെ തീരദേശ മേഖലയിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യത. ഇത് നദികളിൽ ജലനിരപ്പ് ഉയരാൻ കാരണമായേക്കും. വ്യാഴാഴ്ച മുതൽ തീരദേശങ്ങളിൽ തുടർച്ചയായ കാറ്റ് പ്രതീക്ഷിക്കാം. ഈ സാഹചര്യത്തിൽ
വൈദ്യുതി തടസ്സപ്പെടാനും വെള്ളപ്പൊക്കം ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും വേണ്ട മുന്നൊരുക്കങ്ങൾ നടത്തണമെന്നും എമർജൻസി മാനേജ്‌മെൻ്റ് മുന്നറിയിപ്പ് നൽകി.

സെൻട്രൽ, നോർത്തേൺ തീരങ്ങളിലും വടക്കൻ വാൻകൂവർ ദ്വീപ്, ഹൈദ ഗ്വായി, സെൻട്രൽ ഇൻ്റീരിയറിൻ്റെ വലിയൊരു പ്രദേശം എന്നിവിടങ്ങളിലും ശക്തമായ കാറ്റ് ‌വീശാൻ സാധ്യതയുണ്ട്. ഇവിടെ മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് എൻവയോൺമെൻ്റ് കാനഡ അറിയിച്ചു. കൂടാതെ, സെൻട്രൽ, നോർത്തേൺ തീരങ്ങളിലും വടക്കൻ പ്രദേശങ്ങളിലും 80 മുതൽ 100 ​​മില്ലിമീറ്റർ വരെ കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ഈ കനത്ത മഴ സ്കീന നദിയിലും അതിൻ്റെ പോഷകനദികളിലും ഉൾപ്പെടെ വടക്കൻ, സെൻട്രൽ തീരങ്ങളിൽ വെള്ളപ്പൊക്ക നിരീക്ഷണത്തിന് (Flood Watch) കാരണമാകും. കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്ന് ബി.സി.യുടെ റിവർ ഫോർകാസ്റ്റ് സെൻ്റർ പറയുന്നു. ഈ കാറ്റ് വെള്ളിയാഴ്ച തെക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ, തെക്കൻ വാൻകൂവർ ദ്വീപ്, സൺഷൈൻ കോസ്റ്റ്, ലോവർ മെയിൻലാൻഡ്, സീ ടു സ്കൈ പ്രദേശം എന്നിവിടങ്ങളിലും ഉയർന്ന നീരൊഴുക്ക് മുന്നറിയിപ്പ് (High Streamflow Advisory) പ്രഖ്യാപിച്ചിട്ടുണ്ട്.

Popular Articles